Lectionary

Proverbs 2: 1-12
  • 1 ) My son, if you will receive my words, and hide my commandments with you,

  • 2 ) So that you incline yours ear unto wisdom, and apply yours heart to understanding,

  • 3 ) Yea, if you cry after knowledge, and lift up your voice for understanding,

  • 4 ) If you seek her as silver, and search for her as for hid treasures,

  • 5 ) Then shall you understand the fear of the LORD, and find the knowledge of God.

  • 6 ) For the LORD gives wisdom: out of his mouth comes knowledge and understanding.

  • 7 ) He lays up sound wisdom for the righteous: he is a buckler to them that walk uprightly.

  • 8 ) He keeps the paths of judgment, and perserves the way of his saints.

  • 9 ) Then shall you understand righteousness, and judgment, and equity, yea, every good path.

  • 10 ) When wisdom enters into yours heart, and knowledge is pleasant unto your soul,

  • 11 ) Discretion shall preserve you, understanding shall keep you:

  • 12 ) To deliver you from the way of the evil man, from the man that speaks perverse things,

Proverbs 2: 1-12
  • 1 ) മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു

  • 2 ) എന്റെ വചനങ്ങളെ കൈക്കൊണ്ടു എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ,

  • 3 ) നീ ബോധത്തിന്നായി വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയർത്തുന്നു എങ്കിൽ,

  • 4 ) അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ,

  • 5 ) നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.

  • 6 ) യഹോവയല്ലോ ജ്ഞാനം നല്കുന്നതു, അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു.

  • 7 ) അവൻ നേരുള്ളവർക്കു രക്ഷ സംഗ്രഹിച്ചുവെക്കുന്നു: നഷ്കളങ്കമായി നടക്കുന്നവർക്കു അവൻ ഒരു പരിച തന്നേ.

  • 8 ) അവൻ ന്യായത്തിന്റെ പാതകളെ കാക്കുന്നു, തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു.

  • 9 ) അങ്ങനെ നീ നീതിയും ന്യായവും നേരും സകലസന്മാർഗ്ഗവും ഗ്രഹിക്കും.

  • 10 ) ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും, പരിജ്ഞാനം നിന്റെ മനസ്സിന്നു ഇമ്പമായിരിക്കും.

  • 11 ) വകതിരിവു നിന്നെ കാക്കും, വിവേകം നിന്നെ സൂക്ഷിക്കും.

  • 12 ) അതു നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും വികടം പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും.