Lectionary

Hebrews 11: 17-31
  • 17 ) By faith Abraham, when he was tried, offered up Isaac: and he that had received the promises offered up his only begotten son,

  • 18 ) Of whom it was said, That in Isaac shall your seed be called:

  • 19 ) Accounting that God was able to raise him up, even from the dead, from whence also he received him in a figure.

  • 20 ) By faith Isaac blessed Jacob and Esau concerning things to come.

  • 21 ) By faith Jacob, when he was a dying, blessed both the sons of Joseph, and worshipped, leaning upon the top of his staff.

  • 22 ) By faith Joseph, when he died, made mention of the departing of the children of Israel, and gave commandment concerning his bones.

  • 23 ) By faith Moses, when he was born, was hid three months of his parents, because they saw he was a proper child, and they were not afraid of the king's commandment.

  • 24 ) By faith Moses, when he was come to years, refused to be called the son of Pharaoh's daughter,

  • 25 ) Choosing rather to suffer affliction with the people of God, than to enjoy the pleasures of sin for a season,

  • 26 ) Esteeming the reproach of Christ greater riches than the treasures in Egypt: for he had respect unto the recompence of the reward.

  • 27 ) By faith he forsook Egypt, not fearing the wrath of the king: for he endured, as seeing him who is invisible.

  • 28 ) Through faith he kept the passover, and the sprinkling of blood, lest he that destroyed the firstborn should touch them.

  • 29 ) By faith they passed through the Red sea as by dry land: which the Egyptians assaying to do were drowned.

  • 30 ) By faith the walls of Jericho fell down, after they were compassed about seven days.

  • 31 ) By faith the harlot Rahab perished not with them that believed not, when she had received the spies with peace.

Hebrews 11: 17-31
  • 17 ) വിശ്വാസത്താൽ അബ്രാഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ യിസ്ഹാക്കിനെ യാഗം അർപ്പിച്ചു.

  • 18 ) യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്നു അരുളപ്പാടു ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവൻ തന്റെ ഏകജാതനെ അർപ്പിച്ചു,

  • 19 ) മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്നു എണ്ണുകയും അവരുടെ ഇടയിൽനിന്നു എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു.

  • 20 ) വിശ്വാസത്താൽ യിസ്ഹാക്ക് യാക്കോബിനെയും ഏശാവിനെയും ഭാവികാലം സംബന്ധിച്ചു അനുഗ്രഹിച്ചു.

  • 21 ) വിശ്വാസത്താൽ യാക്കോബ് മരണകാലത്തിങ്കൽ യോസേഫിന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കയും തന്റെ വടിയുടെ അറ്റത്തു ചാരിക്കൊണ്ടു നമസ്കരിക്കയും ചെയ്തു.

  • 22 ) വിശ്വാസത്താൽ യോസേഫ് താൻ മരിപ്പാറായപ്പോൾ യിസ്രായേൽമക്കളുടെ പുറപ്പാടിന്റെ കാര്യം ഓർപ്പിച്ചു, തന്റെ അസ്ഥികളെക്കുറിച്ചു കല്പനകൊടുത്തു.

  • 23 ) വിശ്വാസത്താൽ മോശെയുടെ ജനനത്തിങ്കൽ ശിശു സുന്ദരൻ എന്നു അമ്മയപ്പന്മാർ കണ്ടു: രാജാവിന്റെ കല്പന ഭയപ്പെടാതെ അവനെ മൂന്നു മാസം ഒളിപ്പിച്ചുവെച്ചു.

  • 24 ) വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ പാപത്തിന്റെ തൽക്കാലഭോഗത്തെക്കാളും ദൈവജനത്തോടു കൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു.

  • 25 ) പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും

  • 26 ) മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.

  • 27 ) വിശ്വാസത്താൽ അവൻ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനിൽക്കയാൽ രാജാവിന്റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു.

  • 28 ) വിശ്വാസത്താൽ അവൻ കടിഞ്ഞൂലുകളുടെ സംഹാരകൻ അവരെ തൊടാതിരിപ്പാൻ പെസഹയും ചോരത്തളിയും ആചരിച്ചു.

  • 29 ) വിശ്വാസത്താൽ അവർ കരയിൽ എന്നപോലെ ചെങ്കടലിൽ കൂടി കടന്നു, അതു മിസ്രയീമ്യർ ചെയ്‍വാൻ നോക്കീട്ടു മുങ്ങിപ്പോയി.

  • 30 ) വിശ്വാസത്താൽ അവർ ഏഴു ദിവസം ചുറ്റിനടന്നപ്പോൾ യെരീഹോമതിൽ ഇടിഞ്ഞുവീണു.

  • 31 ) വിശ്വാസത്താൽ റാഹാബ് എന്ന വേശ്യ ഒറ്റുകാരെ സമാധാനത്തോടെ കൈക്കൊണ്ടു അവിശ്വാസികളോടുകൂടെ നശിക്കാതിരുന്നു.