Lectionary

John 6: 47-58
  • 47 ) Verily, verily, I say unto you, He that believes on me has everlasting life.

  • 48 ) I am that bread of life.

  • 49 ) Your fathers did eat manna in the wilderness, and are dead.

  • 50 ) This is the bread which comes down from heaven, that a man may eat thereof, and not die.

  • 51 ) I am the living bread which came down from heaven: if any man eat of this bread, he shall live for ever: and the bread that I will give is my flesh, which I will give for the life of the world.

  • 52 ) The Jews therefore strove among themselves, saying, How can this man give us his flesh to eat?

  • 53 ) Then Jesus said unto them, Verily, verily, I say unto you, Except all of you eat the flesh of the Son of man, and drink his blood, all of you have no life in you.

  • 54 ) Whoso eats my flesh, and drinks my blood, has eternal life, and I will raise him up at the last day.

  • 55 ) For my flesh is food indeed, and my blood is drink indeed.

  • 56 ) He that eats my flesh, and drinks my blood, dwells in me, and I in him.

  • 57 ) As the living Father has sent me, and I live by the Father: so he that eats me, even he shall live by me.

  • 58 ) This is that bread which came down from heaven: not as your fathers did eat manna, and are dead: he that eats of this bread shall live for ever.

John 6: 47-58
  • 47 ) ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു.

  • 48 ) ഞാൻ ജീവന്റെ അപ്പം ആകുന്നു.

  • 49 ) നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നിട്ടും മരിച്ചുവല്ലോ.

  • 50 ) ഇതോ തിന്നുന്നവൻ മരിക്കാതിരിക്കേണ്ടതിന്നു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്ന അപ്പം ആകുന്നു.

  • 51 ) സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു, ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും, ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.

  • 52 ) ആകയാൽ യെഹൂദന്മാർ: നമുക്കു തന്റെ മാംസം തിന്നേണ്ടതിന്നു തരുവാൻ ഇവന്നു എങ്ങനെ കഴിയും എന്നു പറഞ്ഞു തമ്മിൽ വാദിച്ചു.

  • 53 ) യേശു അവരോടു പറഞ്ഞതു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്കു ഉള്ളിൽ ജീവൻ ഇല്ല.

  • 54 ) എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ടു, ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.

  • 55 ) എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവും ആകുന്നു.

  • 56 ) എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു.

  • 57 ) ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും.

  • 58 ) സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു, പിതാക്കന്മാർ തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല, ഈ അപ്പം തിന്നുന്നവൻ എന്നേക്കും ജീവിക്കും.