Lectionary

1 john 5: 8-14
  • 8 ) And there are three that bear witness in earth, the Spirit, and the water, and the blood: and these three agree in one.

  • 9 ) If we receive the witness of men, the witness of God is greater: for this is the witness of God which he has testified of his Son.

  • 10 ) He that believes on the Son of God has the witness in himself: he that believes not God has made him a liar, because he believes not the record that God gave of his Son.

  • 11 ) And this is the record, that God has given to us eternal life, and this life is in his Son.

  • 12 ) He that has the Son has life, and he that has not the Son of God has not life.

  • 13 ) These things have I written unto you that believe on the name of the Son of God, that all of you may know that all of you have eternal life, and that all of you may believe on the name of the Son of God.

  • 14 ) And this is the confidence that we have in him, that, if we ask any thing according to his will, he hears us:

1 john 5: 8-14
  • 8 ) സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടു: ആത്മാവു, ജലം, രക്തം, ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നുതന്നേ.

  • 9 ) നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കിൽ ദൈവത്തിന്റെ സാക്ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്റെ സാക്ഷ്യമോ അവൻ തന്റെ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതു തന്നേ.

  • 10 ) ദൈവപുത്രനിൽ വിശ്വസിക്കുന്നവന്നു ഉള്ളിൽ ആ സാക്ഷ്യം ഉണ്ടു. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാൽ അവനെ അസത്യവാദിയാക്കുന്നു.

  • 11 ) ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു, ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു എന്നുള്ളതു തന്നേ.

  • 12 ) പുത്രനുള്ളവന്നു ജീവൻ ഉണ്ടു, ദൈവപുത്രനില്ലാത്തവന്നു ജീവൻ ഇല്ല.

  • 13 ) ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു ഞാൻ ഇതു എഴുതിയിരിക്കുന്നതു നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്നു തന്നേ.

  • 14 ) അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു.