Lectionary

Jeremiah 31: 1-6
  • 1 ) At the same time, says the LORD, will I be the God of all the families of Israel, and they shall be my people.

  • 2 ) Thus says the LORD, The people which were left of the sword found grace in the wilderness, even Israel, when I went to cause him to rest.

  • 3 ) The LORD has appeared of old unto me, saying, Yea, I have loved you with an everlasting love: therefore with loving kindness have I drawn you.

  • 4 ) Again I will build you, and you shall be built, O virgin of Israel: you shall again be adorned with your timbrels, and shall go forth in the dances of them that make merry.

  • 5 ) You shall yet plant vines upon the mountains of Samaria: the planters shall plant, and shall eat them as common things.

  • 6 ) For there shall be a day, that the watchmen upon the mount Ephraim shall cry, Arise all of you, and let us go up to Zion unto the LORD our God.

Jeremiah 31: 1-6
  • 1 ) ആ കാലത്തു ഞാൻ യിസ്രായേലിന്റെ സകലവംശങ്ങൾക്കും ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.

  • 2 ) യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വാളിന്നു തെറ്റി ശേഷിച്ച ജനം മരുഭൂമിയിൽ കൃപ കണ്ടെത്തി, ഞാൻ യിസ്രായേലിന്നു വിശ്രാമം വരുത്തുവാൻ പോകുന്നു.

  • 3 ) യഹോവ ദൂരത്തുനിന്നു എനിക്കു പ്രത്യക്ഷമായി അരുളിച്ചെയ്തതു: നിത്യസ്നേഹംകൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു, അതുകൊണ്ടു ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു.

  • 4 ) യിസ്രായേൽകന്യകേ, ഞാൻ നിനക്കു വീണ്ടും അഭിവൃദ്ധി വരുത്തുകയും നീ അഭിവൃദ്ധിപ്രാപിക്കയും ചെയ്യും, നീ ഇനിയും ചേലോടെ തപ്പു എടുത്തുകൊണ്ടു സന്തോഷിച്ചു, നൃത്തംചെയ്യുന്നവരുടെ നിരയിൽ പുറപ്പെടും.

  • 5 ) നീ ഇനിയും ശമർയ്യപർവ്വതങ്ങളിൽ മുന്തിരിത്തോട്ടം ഉണ്ടാക്കും, കൃഷിക്കാർ കൃഷിചെയ്തു ഫലം അനുഭവിക്കും.

  • 6 ) എഴുന്നേല്പിൻ, നാം സീയോനിലേക്കു, നമ്മുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു, കയറിപ്പോക എന്നു കാവൽക്കാർ എഫ്രയീംമലനാട്ടിൽ വിളിച്ചുപറയുന്ന നാൾ വരും.