Lectionary

Isaiah 45: 21-25
  • 21 ) Tell all of you, and bring them near, yea, let them take counsel together: who has declared this from ancient time? who has told it from that time? have not I the LORD? and there is no God else beside me, a just God and a Saviour, there is none beside me.

  • 22 ) Look unto me, and be all of you saved, all the ends of the earth: for I am God, and there is none else.

  • 23 ) I have sworn by myself, the word is gone out of my mouth in righteousness, and shall not return, That unto me every knee shall bow, every tongue shall swear.

  • 24 ) Surely, shall one say, in the LORD have I righteousness and strength: even to him shall men come, and all that are incensed against him shall be ashamed.

  • 25 ) In the LORD shall all the seed of Israel be justified, and shall glory.

Isaiah 45: 21-25
  • 21 ) നിങ്ങൾ പ്രസ്താവിച്ചു കാണിച്ചുതരുവിൻ, അവർ കൂടി ആലോചിക്കട്ടെ, പുരാതനമേ ഇതു കേൾപ്പിക്കയും പണ്ടു തന്നേ ഇതു പ്രസ്താവിക്കയും ചെയ്തവൻ ആർ? യഹോവയായ ഞാൻ അല്ലയോ? ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല, ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.

  • 22 ) സകലഭൂസീമാവാസികളുമായുള്ളോരേ, എങ്കലകൂ തിരിഞ്ഞു രക്ഷപ്പെടുവിൻ, ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.

  • 23 ) എന്നാണ എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും, ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.

  • 24 ) യഹോവയിൽ മാത്രം നീതിയും ബലവും ഉണ്ടു എന്നു ഓരോരുത്തൻ പറഞ്ഞുകൊണ്ടു അവന്റെ അടുക്കൽ ചെല്ലും, അവനോടു കോപിക്കുന്നവരൊക്കെയും ലജ്ജിച്ചുപോകും.

  • 25 ) യഹോവയിൽ യിസ്രായേൽസന്തതിയെല്ലാം നീതീകരിക്കപ്പെട്ടു പുകഴും