Lectionary

Proverbs 8: 1-14
  • 1 ) Does not wisdom cry? and understanding put forth her voice?

  • 2 ) She stands in the top of high places, by the way in the places of the paths.

  • 3 ) She cries at the gates, at the entry of the city, at the coming in at the doors.

  • 4 ) Unto you, O men, I call, and my voice is to the sons of man.

  • 5 ) O all of you simple, understand wisdom: and, all of you fools, be all of you of an understanding heart.

  • 6 ) Hear, for I will speak of excellent things, and the opening of my lips shall be right things.

  • 7 ) For my mouth shall speak truth, and wickedness is an abomination to my lips.

  • 8 ) All the words of my mouth are in righteousness, there is nothing perverse or perverse in them.

  • 9 ) They are all plain to him that understands, and right to them that find knowledge.

  • 10 ) Receive my instruction, and not silver, and knowledge rather than choice gold.

  • 11 ) For wisdom is better than rubies, and all the things that may be desired are not to be compared to it.

  • 12 ) I wisdom dwell with prudence, and find out knowledge of witty inventions.

  • 13 ) The fear of the LORD is to hate evil: pride, and arrogancy, and the evil way, and the perverse mouth, do I hate.

  • 14 ) Counsel is mine, and sound wisdom: I am understanding, I have strength.

Proverbs 8: 1-14
  • 1 ) ജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായവൾ തന്റെ സ്വരം കേൾപ്പിക്കുന്നില്ലയോ?

  • 2 ) അവൾ വഴിയരികെ മേടുകളുടെ മുകളിൽ പാതകൾ കൂടുന്നേടത്തു നില്ക്കുന്നു.

  • 3 ) അവൾ പടിവാതിലുകളുടെ അരികത്തും പട്ടണവാതിൽക്കലും ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നതു:

  • 4 ) പുരുഷന്മാരേ, ഞാൻ നിങ്ങളോടു വിളിച്ചു പറയുന്നു, എന്റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്കു വരുന്നു.

  • 5 ) അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊൾവിൻ, മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിൻ.

  • 6 ) കേൾപ്പിൻ, ഞാൻ ഉൽകൃഷ്ടമായതു സംസാരിക്കും, എന്റെ അധരങ്ങളെ തുറക്കുന്നതു നേരിന്നു ആയിരിക്കും.

  • 7 ) എന്റെ വായ് സത്യം സംസാരിക്കും, ദുഷ്ടത എന്റെ അധരങ്ങൾക്കു അറെപ്പാകുന്നു.

  • 8 ) എന്റെ വായിലെ മൊഴി ഒക്കെയും നീതിയാകുന്നു, അവയിൽ വക്രവും വികടവുമായതു ഒന്നുമില്ല.

  • 9 ) അവയെല്ലാം ബുദ്ധിമാന്നു തെളിവും പരിജ്ഞാനം ലഭിച്ചവർക്കു നേരും ആകുന്നു.

  • 10 ) വെള്ളിയെക്കാൾ എന്റെ പ്രബോധനവും മേത്തരമായ പൊന്നിനെക്കാൾ പരിജ്ഞാനവും കൈക്കൊൾവിൻ.

  • 11 ) ജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു, മനോഹരമായതൊന്നും അതിന്നു തുല്യമാകയില്ല.

  • 12 ) ജ്ഞാനം എന്ന ഞാൻ സൂക്ഷ്മബുദ്ധിയെ എന്റെ പാർപ്പിടമാക്കുന്നു, പരിജ്ഞാനവും വകതിരിവും ഞാൻ കണ്ടു പിടിക്കുന്നു.

  • 13 ) യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു, ഡംഭം, അഹങ്കാരം, ദുർമ്മാർഗ്ഗം, വക്രതയുള്ള വായ് എന്നിവയെ ഞാൻ പകെക്കുന്നു.

  • 14 ) ആലോചനയും പരിജ്ഞാനവും എനിക്കുള്ളതു, ഞാൻ തന്നേ വിവേകം, എനിക്കു വീര്യബലം ഉണ്ടു.