Lectionary

Proverbs 20: 1-13
  • 1 ) Wine is a mocker, strong drink is raging: and whosoever is deceived thereby is not wise.

  • 2 ) The fear of a king is as the roaring of a lion: whoso provokes him to anger sins against his own soul.

  • 3 ) It is an honour for a man to cease from strife: but every fool will be meddling.

  • 4 ) The sluggard will not plow by reason of the cold, therefore shall he beg in harvest, and have nothing.

  • 5 ) Counsel in the heart of man is like deep water, but a man of understanding will draw it out.

  • 6 ) Most men will proclaim every one his own goodness: but a faithful man who can find?

  • 7 ) The just man walks in his integrity: his children are blessed after him.

  • 8 ) A king that sits in the throne of judgment scatters away all evil with his eyes.

  • 9 ) Who can say, I have made my heart clean, I am pure from my sin?

  • 10 ) Divers weights, and divers measures, both of them are alike abomination to the LORD.

  • 11 ) Even a child is known by his doings, whether his work be pure, and whether it be right.

  • 12 ) The hearing ear, and the seeing eye, the LORD has made even both of them.

  • 13 ) Love not sleep, lest you come to poverty, open yours eyes, and you shall be satisfied with bread.

Proverbs 20: 1-13
  • 1 ) വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു, അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല.

  • 2 ) രാജാവിന്റെ ഭീഷണം സിംഹഗർജ്ജനം പോലെ, അവനെ കോപിപ്പിക്കുന്നവൻ തന്റെ പ്രാണനോടു ദ്രോഹം ചെയ്യുന്നു.

  • 3 ) വ്യവഹാരം ഒഴിഞ്ഞിരിക്കുന്നതു പുരുഷന്നു മാനം, എന്നാൽ ഏതു ഭോഷനും ശണ്ഠകൂടും.

  • 4 ) മടിയൻ ശീതംനിമിത്തം ഉഴാതിരിക്കുന്നു, കൊയ്ത്തുകാലത്തു അവൻ ഇരക്കും, ഒന്നും കിട്ടുകയുമില്ല.

  • 5 ) മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം, വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും.

  • 6 ) മിക്ക മനുഷ്യരും തങ്ങളോടു ദയാലുവായ ഒരുത്തനെ കാണും, എന്നാൽ വിശ്വസ്തനായ ഒരുത്തനെ ആർ കണ്ടെത്തും?

  • 7 ) പരമാർത്ഥതയിൽ നടക്കുന്നവൻ നീതിമാൻ, അവന്റെ ശേഷം അവന്റെ മക്കളും ഭാഗ്യവാന്മാർ.

  • 8 ) ന്യായാസനത്തിൽ ഇരിക്കുന്ന രാജാവു തന്റെ കണ്ണുകൊണ്ടു സകലദോഷത്തെയും പേറ്റിക്കളയുന്നു.

  • 9 ) ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചു പാപം ഒഴിഞ്ഞു നിർമ്മലനായിരിക്കുന്നു എന്നു ആർക്കു പറയാം?

  • 10 ) രണ്ടുതരം തൂക്കവും രണ്ടുതരം അളവും രണ്ടും ഒരുപോലെ യഹോവെക്കു വെറുപ്പു.

  • 11 ) ബാല്യത്തിലെ ക്രിയകളാൽ തന്നേ ഒരുത്തന്റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതാകുമോ എന്നു അറിയാം.

  • 12 ) കേൾക്കുന്ന ചെവി, കാണുന്ന കണ്ണു, ഇവ രണ്ടും യഹോവ ഉണ്ടാക്കി.

  • 13 ) ദരിദ്രനാകാതെയിരിക്കേണ്ടതിന്നു നിദ്രാപ്രിയനാകരുതു, നീ കണ്ണു തുറക്ക, നിനക്കു വേണ്ടുവോളം ആഹാരം ഉണ്ടാകും.