Lectionary

1 peter 4: 12-19
  • 12 ) Beloved, think it not strange concerning the fiery trial which is to try you, as though some strange thing happened unto you:

  • 13 ) But rejoice, inasmuch as all of you are partakers of Christ's sufferings, that, when his glory shall be revealed, all of you may be glad also with exceeding joy.

  • 14 ) If all of you be reproached for the name of Christ, happy are all of you, for the spirit of glory and of God rests upon you: on their part he is evil spoken of, but on your part he is glorified.

  • 15 ) But let none of you suffer as a murderer, or as a thief, or as an evildoer, or as a busybody in other men's matters.

  • 16 ) Yet if any man suffer as a Christian, let him not be ashamed, but let him glorify God on this behalf.

  • 17 ) For the time has come that judgment must begin at the house of God: and if it first begin at us, what shall the end be of them that obey not the gospel of God?

  • 18 ) And if the righteous scarcely be saved, where shall the ungodly and the sinner appear?

  • 19 ) Wherefore let them that suffer according to the will of God commit the keeping of their souls to him in well doing, as unto a faithful Creator.

1 peter 4: 12-19
  • 12 ) പ്രിയമുള്ളവരേ, നിങ്ങൾക്കു പരീക്ഷക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവ്വകാര്യം നിങ്ങൾക്കു വന്നുകൂടി എന്നു വച്ചു അതിശയിച്ചുപോകരുതു.

  • 13 ) ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊൾവിൻ. അങ്ങനെ നിങ്ങൾ അവന്റെ തേജസ്സിന്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിപ്പാൻ ഇടവരും.

  • 14 ) ക്രിസ്തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ, മഹത്വത്തിന്റെ ആത്മാവായ ദൈവാത്മാവു നിങ്ങളുടെമേൽ ആവസിക്കുന്നുവല്ലോ.

  • 15 ) നിങ്ങളിൽ ആരും കുലപാതകനോ കള്ളനോ ദുഷ്‌പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടതു, പരകാര്യത്തിൽ ഇടപെടുന്നവനായിട്ടുമല്ല,

  • 16 ) ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹക്കേണ്ടിവന്നാലോ ലജ്ജിക്കരുതു, ഈ നാമം ധരിച്ചിട്ടു ദൈവത്തെ മഹത്വപ്പെടുത്തുകയത്രേ വേണ്ടതു.

  • 17 ) ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിപ്പാൻ സമയമായല്ലോ. അതു നമ്മിൽ തുടങ്ങിയാൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും?

  • 18 ) നീതിമാൻ പ്രയാസേന രക്ഷപ്രാപിക്കുന്നു എങ്കിൽ അഭക്തന്റെയും പാപിയുടെയും ഗതി എന്താകും?

  • 19 ) അതുകൊണ്ടു ദൈവേഷ്ടപ്രകാരം കഷ്ടം സഹിക്കുന്നവർ നന്മ ചെയ്തുകൊണ്ടു തങ്ങളുടെ പ്രാണനെ വിശ്വസ്തനായ സ്രഷ്ടാവിങ്കൽ ഭരമേല്പിക്കട്ടെ.