Lectionary

Romans 11: 1-6
  • 1 ) I say then, Has God cast away his people? God forbid. For I also am an Israelite, of the seed of Abraham, of the tribe of Benjamin.

  • 2 ) God has not cast away his people which he foreknew. Know all of you not what the scripture says of Elijah? how he makes intercession to God against Israel saying,

  • 3 ) Lord, they have killed your prophets, and dug down yours altars, and I am left alone, and they seek my life.

  • 4 ) But what says the answer of God unto him? I have reserved to myself seven thousand men, who have not bowed the knee to the image of Baal.

  • 5 ) Even so then at this present time also there is a remnant according to the election of grace.

  • 6 ) And if by grace, then is it no more of works: otherwise grace is no more grace. But if it be of works, then it is no more grace: otherwise work is no more work.

Romans 11: 1-6
  • 1 ) എന്നാൽ ദൈവം സ്വജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും ഇല്ല, ഞാനും യിസ്രായേല്യനല്ലോ, അബ്രാഹാമിന്റെ സന്തതിയിൽ ബെന്യാമീൻ ഗോത്രത്തിൽ ജനിച്ചവൻ തന്നേ.

  • 2 ) ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഏലീയാവിന്റെ ചരിത്രത്തിൽ തിരുവെഴുത്തു പറയുന്നതു അറിയുന്നില്ലയോ?

  • 3 ) അവൻ യിസ്രായേലിന്നു വിരോധമായി: “കർത്താവേ, അവർ നിന്റെ പ്രവാചകന്മാരെ കൊന്നു നിന്റെ യാഗപീഠങ്ങളെ ഇടിച്ചു കളഞ്ഞു, ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു, അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു”

  • 4 ) എന്നു ദൈവത്തോടു വാദിക്കുമ്പോൾ അവന്നു അരുളപ്പാടു ഉണ്ടായതു എന്തു? “ബാലിന്നു മുട്ടുകുത്താത്ത ഏഴായിരം പേരെ ഞാൻ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു” എന്നു തന്നേ.

  • 5 ) അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിൻ പ്രകാരം ഒരു ശേഷിപ്പുണ്ടു.

  • 6 ) കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല, അല്ലെങ്കിൽ കൃപ കൃപയല്ല.