Lectionary

Mark 4: 35-41
  • 35 ) And the same day, when the even was come, he says unto them, Let us pass over unto the other side.

  • 36 ) And when they had sent away the multitude, they took him even as he was in the ship. And there were also with him other little ships.

  • 37 ) And there arose a great storm of wind, and the waves beat into the ship, so that it was now full.

  • 38 ) And he was in the hinder part of the ship, asleep on a pillow: and they awake him, and say unto him, Master, care you not that we perish?

  • 39 ) And he arose, and rebuked the wind, and said unto the sea, Peace, be still. And the wind ceased, and there was a great calm.

  • 40 ) And he said unto them, Why are all of you so fearful? how is it that all of you have no faith?

  • 41 ) And they feared exceedingly, and said one to another, What manner of man is this, that even the wind and the sea obey him?

Mark 4: 35-41
  • 35 ) അന്നു സന്ധ്യയായപ്പോൾ: “നാം അക്കരെക്കു പോക” എന്നു അവൻ അവരോടു പറഞ്ഞു

  • 36 ) അവർ പുരുഷാരത്തെ വിട്ടു, താൻ പടകിൽഇരുന്നപാടെ അവനെ കൊണ്ടുപോയി, മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു,

  • 37 ) അപ്പോൾ വലിയ ചുഴലിക്കാറ്റു ഉണ്ടായി: പടകിൽ തിര തള്ളിക്കയറുകകൊണ്ടു അതു മുങ്ങുമാറായി.

  • 38 ) അവൻ അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു, അവർ അവനെ ഉണർത്തി: ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്കു വിചാരം ഇല്ലയോ എന്നു പറഞ്ഞു.

  • 39 ) അവൻ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോടു: “അനങ്ങാതിരിക്ക, അടങ്ങുക” എന്നു പറഞ്ഞു, കാറ്റു അമർന്നു, വലിയ ശാന്തത ഉണ്ടായി.

  • 40 ) പിന്നെ അവൻ അവരോടു: “നിങ്ങൾ ഇങ്ങനെ ഭീരുക്കൾ ആകുവാൻ എന്തു? നിങ്ങൾക്കു ഇപ്പോഴും വിശ്വാസമില്ലയോ” എന്നു പറഞ്ഞു.

  • 41 ) അവർ വളരെ ഭയപ്പെട്ടു: കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ, ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞു.